കേരളം

kerala

ETV Bharat / state

കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രത്തിലെ വേലക്കിടെ ആനയിടഞ്ഞു ; വീഡിയോ - കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രം

പാലക്കാട് സൗത്ത് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘവും പാപ്പാൻമാരും ചേർന്നാണ് തൃശ്ശിവപേരൂർ കർണൻ എന്ന ആനയെ തളച്ചത്

elephant turns violent at Temple at Kinassery  elephant turns violent  ആനയിടഞ്ഞു  കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രം  ഇടഞ്ഞ ആനയെ തളച്ചു
കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രത്തിലെ വേലക്കിടെ ആനയിടഞ്ഞു

By

Published : Mar 10, 2022, 9:23 PM IST

പാലക്കാട് :കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രത്തിലെ വേലക്കിടെ ആനയിടഞ്ഞു. വൈകീട്ട് നാലിന് എഴുന്നള്ളിപ്പിനിടെ തൃശ്ശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്. ആളുകൾക്കിടയിലേക്കും വാഹനങ്ങൾ നിർത്തിയിട്ട സ്ഥലത്തേക്കും ആന ഓടിയത് ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി.

റോഡിലൂടെ വന്ന ലോറിയെ ആന ആക്രമിക്കാൻ പോയതും ഭീതി പടർത്തി. ചാടി ഇറങ്ങിയ ഡ്രൈവറുടെ കാലിന് പരുക്കേറ്റു. ഇടയുമ്പോൾ ആനപ്പുറത്തുണ്ടായിരുന്ന രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കിണാശ്ശേരി ചേർമ്പറ്റ ഭ​ഗവതി ക്ഷേത്രത്തിലെ വേലക്കിടെ ആനയിടഞ്ഞു

Also Read: മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; ഫയലുകള്‍ ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

പാലക്കാട് സൗത്ത് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘവും പാപ്പൻമാരും ചേർന്നാണ് ആനയെ തളച്ചത്. നിരവധി പേരാണ് ചേർമ്പറ്റ ക്ഷേത്രത്തിലെ വേലയ്ക്ക് എത്തിയത്.

ABOUT THE AUTHOR

...view details