പാലക്കാട്:തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ പുഴയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പടക്കം വെച്ച ആളുകളെ കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആന കൊല്ലപ്പെട്ട സംഭവം; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്
വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്വാസ കോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
കൊല്ലപ്പെട്ട ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചിരുന്നു. ശ്വാസ കോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പടക്കം വായിൽ വെച്ച് പൊട്ടിയതാണ് മുറിവിന് കാരണമെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാണ്. മെയ് 25നാണ് മുറിവേറ്റ നിലയിൽ ആനയെ കണ്ടത്. വായിൽ വലിയ രീതിയിൽ മുറിവേറ്റ ആന രണ്ടുദിവസം പുഴയിൽ തുടർന്നു. 27നാണ് പുഴയിൽ വച്ച് ആന ചെരിഞ്ഞത്.
അവശനിലയിൽ പുഴയിൽ തുടർന്നതിനാൽ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചത്. സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ പന്നികളെ തുരത്താൻ വച്ച പടക്കം തിന്നുകയും തുടർന്ന് പൊട്ടുകയും ചെയ്തതാണ് വായിലെ മുറിവിന് കാരണം.