തൃശ്ശൂര്‍: സർക്കാരിനെതിരെ ആരോപണമുന്നയിച്ച് ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. തനിക്കെതിരെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ മോശം പരാമർശം നടത്തിയതിൽ കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്. പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു.
കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്
പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യാ ഹരിദാസ്
വിജയരാഘവെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്
മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീതി നിഷേധമാണുണ്ടായത്. മുഖ്യമന്ത്രി ഓഫീസിലെ തൂപ്പുകാരന്‍റെ അവസ്ഥയിലേക്ക് ഡിജിപി എത്തിയെന്നും രമ്യാ ഹരിദാസ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമാണുണ്ടായത്. ഇതിൽ കേരളത്തിലെ സ്ത്രീകളാരും സർക്കാരിനോട് പൊറുക്കില്ല. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.