കേരളം

kerala

By

Published : Oct 13, 2020, 1:11 PM IST

ETV Bharat / state

പാലക്കാട് ജില്ലാ രക്ത ബാങ്ക് അവാർഡ് ഡിവൈഎഫ്ഐക്ക്

കൊവിഡ് കാലത്ത് രക്തദാതാക്കളുടെ കുറവ് മൂലം ജില്ലാ ആശുപത്രിയിൽ ഉണ്ടായ രക്തക്ഷാമത്തെ മറികടക്കാൻ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനാണ് അവാർഡ്

dyfi bagged district blood bank award  DYFI  കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി  ജില്ലാ രക്ത ബാങ്ക്  പാലക്കാട്  പാലക്കാട് ജില്ലാ രക്ത ബാങ്ക്
ജില്ലാ രക്ത ബാങ്ക് അവാർഡ് ഡിവൈഎഫ്ഐക്ക്

പാലക്കാട്‌: ദേശീയ രക്തദാന വാരാചരണത്തിന്‍റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി (KSACS) യുടെ നിർദ്ദേശപ്രകാരം ജില്ലാ രക്ത ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. കൊവിഡ് കാലത്ത് രക്തദാതാക്കളുടെ കുറവ് മൂലം ജില്ലാ ആശുപത്രിയിൽ ഉണ്ടായ രക്തക്ഷാമത്തെ മറികടക്കാൻ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് ജില്ലാ രക്ത‌ ബാങ്കിലേക്ക് ആവശ്യമായ രക്തം‌ എത്തിച്ചതാണ് ഡിവൈഎഫ്ഐയെ അവാർഡിന് അർഹമാക്കിയത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഒക്ടോബർ 12 ന് ജില്ലാ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം.ശശി അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഡി.രമാദേവി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.രാധിക, ബ്ലഡ് ബാങ്ക് ടെക്നിക്കൽ സൂപ്പർവൈസർ കെ.വി.മോഹൻദാസ് എന്നിവർ പങ്കെടുത്തു. ഇത്തരം അവാർഡുകളും അനുമോദനങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇത്തരം പ്രവർത്തികൾ ഏറ്റെടുക്കുന്നതിന് പ്രചോദനമാവുമെന്ന് ടി.എം.ശശി പറഞ്ഞു.

ABOUT THE AUTHOR

...view details