കേരളം

kerala

ETV Bharat / state

ഏഴാം ക്ലാസുകാരന്‍റെ മരണം; മനപൂർവമായ നരഹത്യയ്ക്ക് കേസ് - പാലക്കാട് ഏഴാം ക്ലാസുകാരന്‍റെ മരണം

ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്ന കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

palakkad student death news  പാലക്കാട് ഏഴാം ക്ലാസുകാരന്‍റെ മരണം  മനപൂർവമായ നരഹത്യയ്ക്ക് കേസ്
പാലക്കാട് ഏഴാം ക്ലാസുകാരന്‍റെ മരണം; ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസ്

By

Published : Dec 13, 2019, 6:14 PM IST

പാലക്കാട്: പാലക്കാട് ഇരട്ടക്കുളത്ത് കാറിടിച്ച് പരിക്കേറ്റ് ഏഴാം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ ഡ്രൈവർ നാസറിനെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നല്ലേപ്പള്ളി സ്വദേശി സുദേവന്‍റെ മകൻ സുജിത്താണ് ഇന്ന് രാവിലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വഴിയിലിറക്കി വിട്ടതാണ് ചികിത്സ വൈകാൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്ന കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഇരട്ടക്കുളത്ത് വെച്ച് അപകടമുണ്ടായത്.
പൊള്ളാച്ചി ഭാഗത്ത് നിന്നും അമിതവേഗതയിൽ വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും എടുത്ത് അയൽവാസി അതേ കാറിൽ കയറ്റി പാലക്കാട് ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ ഇറക്കി വിടുകയായിരുന്നു.

ABOUT THE AUTHOR

...view details