ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂര മര്‍ദനം; ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
ക്രൂര മർദനത്തിനിരയായ സിദ്ദീഖിന്‍റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു
പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിലെ ഷെൽട്ടർ ഹോമിൽ ക്രൂര മർദനത്തിനിരയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശിയായ സിദ്ദീഖാണ് മരിച്ചത്. രണ്ട് വർഷമായി സ്‌നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ക്രൂര മർദനത്തിനിരയായ സിദ്ദീഖിന്‍റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെൽട്ടർ ഹോം അധികൃതർ സിദ്ദീഖിന് മരുന്ന് നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം സിദ്ദീഖിനെ ചൂരൽകൊണ്ട് അടിച്ചിരുന്നുവെന്ന് ഷെൽട്ടർ ഹോം അധികൃതർ സമ്മതിച്ചെങ്കിലും കാര്യമായി മർദിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.