കേരളം

kerala

ETV Bharat / state

തെക്കേ മലമ്പുഴയില്‍ പശുവിനെ പുലി പിടിച്ചു

പുലിയുടെ ആക്രമണത്തിലുണ്ടായ മുറിവിൽ നിന്നുള്ള രക്തം തളം കെട്ടിയിരുന്നു. പുലിയുടെ കാൽപ്പാദങ്ങളും ചതുപ്പിൽ തെളിഞ്ഞുകാണുന്നുണ്ട്. വനം വകുപ്പ് അധികൃതരും മലമ്പുഴ വെറ്ററിനറി സർജനും സ്ഥലത്തെത്തി പരിശോധിച്ചു.

By

Published : Feb 13, 2022, 2:21 PM IST

Thekke Malampuzha news  cow killed by tiger  തെക്കേ മലമ്പുഴയില്‍ പശുവിനെ പുലി പിടിച്ചു
തെക്കേ മലമ്പുഴയില്‍ പശുവിനെ പുലി പിടിച്ചു

പാലക്കാട്:തെക്കേ മലമ്പുഴയില്‍ പശുവിനെ പുലി പിടിച്ചു. റാഹത്ത് മൻസിലിൽ സഫീറ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്. ആറുവയസുള്ള കറവപ്പശുവാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ ചത്തത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്‌. മാംസവും കടിച്ചെടുത്തു.

തലേദിവസം മേയാൻ പോയ പശുക്കളിൽ ഒരെണ്ണം മാത്രം ആലയിൽ എത്തിയിരുന്നില്ല. അതിരാവിലെ മീൻപിടിക്കാൻ അണക്കെട്ടിലേക്ക്‌ പോയ ജബ്ബാറാണ് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പശു ചത്തുകിടക്കുന്നത് കണ്ടത്. പുലിയുടെ ആക്രമണത്തിലുണ്ടായ മുറിവിൽ നിന്നുള്ള രക്തം തളം കെട്ടിയിരുന്നു. പുലിയുടെ കാൽപ്പാദങ്ങളും ചതുപ്പിൽ തെളിഞ്ഞുകാണുന്നുണ്ട്.

Also Read: ബാബു കയറിയത്‌ മലമുകളിലെ കൊടിതൊടാൻ

വനം വകുപ്പ് അധികൃതരും മലമ്പുഴ വെറ്ററിനറി സർജനും സ്ഥലത്തെത്തി പരിശോധിച്ചു. ശരീര ഭാഗങ്ങളിൽ പുലിനഖപ്പാടുമുണ്ട്‌. കാലി വളർത്തിയും മീൻപിടിത്തവുമായി കുടുംബം പുലർത്തുന്ന ജബ്ബാറിന്റെ പശുക്കളിൽ ഒരെണ്ണത്തെ കഴിഞ്ഞ വർഷവും പുലി പിടിച്ചിരുന്നു. അതിന്റെ കുട്ടിയാണ് ഇത്തവണ പുലിയുടെ ആക്രമണത്തിന് ഇരയായത്‌.

ABOUT THE AUTHOR

...view details