പാലക്കാട്: കൊവിഡ് ബോധവൽകരണം പ്രമേയമാക്കി ഹ്രസ്വചിത്രം ഒരുക്കി ശ്രദ്ധ നേടുകയാണ് തൃത്താല ആനക്കരയിലെ കൂട്ടായ്‌മ. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മൂന്ന് പേരടങ്ങുന്ന കൂട്ടായ്‌മയാണ് ഹ്രസ്വ ചിത്രം നിർമിച്ചത്. കൊവിഡ് പ്രതിരോധത്തിന് പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ചാണ് മൂന്ന് മിനിറ്റുള്ള ഹ്രസ്വചിത്രം പറയുന്നത്.
കൊവിഡ് ബോധവൽകരണം; ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു - തൃത്താല ആനക്കരയിലെ കൂട്ടായ്‌മ
ലോക്‌ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്ന പ്രദേശമായതിനാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങും അണിയറ പ്രവർത്തനങ്ങളും നടന്നത്
നിർദേശങ്ങൾ മാനിക്കാതെ അലക്ഷ്യമായി നടക്കുന്നവർക്കുള്ള മുന്നറിയിപ്പുമായി ഒരു ഭ്രാന്തൻ പറയുന്ന വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ലോക്‌ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്ന പ്രദേശമായതിനാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങും അണിയറ പ്രവർത്തനങ്ങളും നടന്നത്.
പ്രധാന കഥാപാത്രമായെത്തുന്ന സലീൽ ആനക്കര തന്നെയാണ് ചിത്രത്തിന്‍റെ ആശയവും സാക്ഷാത്കാരവും നിർവഹിച്ചിരിക്കുന്നത്. ആനക്കരയിൽ തന്നെയാണ് ചിത്രം ഒരുക്കിയത്. ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.