പാലക്കാട്: പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 10 പേരും ഉൾപ്പെടെ ഇന്ന് 46 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. തമിഴ്നാട്ടിൽ നിന്ന് വന്ന ഷൊർണൂർ സ്വദേശിയായ ഒരു വയസുകാരന് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പാലക്കാട് ഇന്ന് 46 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - covid update
ആന്‍റിജന്‍ ടെസ്റ്റിലൂടെ 36 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വന്ന 10 പേര്‍ക്കും രോഗം.
പാലക്കാട് ഇന്ന് 46 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയിൽ 34 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.