പാലക്കാട്: ജില്ലയിൽ ഇന്ന് കോട്ടയം, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 34 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന നാല് പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റിൽ ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 15 പേർക്ക് ആന്‍റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 356 പേർക്കാണ് ഇവിടെ ആന്‍റിജൻ പരിശോധന നടത്തിയത്. മേഴത്തൂർ, പാലത്തറ എന്നീ സെന്‍ററുകളിലാണ് പരിശോധന ക്യാമ്പ് നടത്തിയത്.
പാലക്കാട് ഇന്ന് 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - palakkad
13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
പാലക്കാട് ഇന്ന് 34 പേര്‍ക്ക് കൊവിഡ്
ജില്ലയില്‍ നിലവില്‍ 332 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്ന് പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുന്നുണ്ട്.