പാലക്കാട്: പട്ടാമ്പിയില്‍ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിനായി നടപടി ആരംഭിച്ചു. പട്ടാമ്പി ഗവ. കോളജിലെ വനിതാ ഹോസ്റ്റലിൽ 100 പേരെ ചികിൽസിക്കാനുള്ള സൗകര്യം ഉടന്‍ ഒരുക്കും. മൽസ്യ മാർക്കറ്റിൽ സമൂഹ വ്യാപനം കണ്ടെത്തിയതിനാലാണ് കേന്ദ്രം ഒരുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്‍റിജൻ പരിശോധനയിൽ 67 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്‌ട കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പാലക്കാട് ജിലാ കൊവിഡ് നോഡൽ ഓഫീസർ ഡോക്‌ടർ കാർത്തികേയൻ ഐഎഎസ്, ആരോഗ്യ വകുപ്പ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കോളജ് അധികാരികൾ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.