കേരളം

kerala

പാലക്കാട് അഞ്ചുപേർക്ക് കൂടി കൊവിഡ്; ആറ് പേർ രോഗമുക്തർ

By

Published : Jun 12, 2020, 8:57 PM IST

പാലക്കാട് ജില്ലയിൽ നിലവിൽ 177 പേരാണ് ചികിത്സയിലുള്ളത്.

പാലക്കാട്  കൊവിഡ്  പാലക്കാട് കൊവിഡ്  രോഗമുക്തർ  covid cases in palakkad  covid  palakkad  covid cases
പാലക്കാട് അഞ്ചുപേർക്ക് കൂടി കൊവിഡ്; ആറ് പേർ രോഗമുക്തർ

പാലക്കാട്:ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നും വന്ന കോങ്ങാട് സ്വദേശി, കുവൈത്തിൽ നിന്നും വന്ന തൃത്താല സ്വദേശി, ദുബായിൽ നിന്നും വന്ന പട്ടാമ്പി കൊണ്ടൂർകര സ്വദേശി, ആനക്കര സ്വദേശി, ഡൽഹിയിൽ നിന്നും വന്ന പൊൽപ്പുള്ളി പനയൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് ആറ് പേർ രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 177 പേരാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details