കേരളം

kerala

ETV Bharat / state

കൊവിഡ് 19; പാലക്കാട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട് ജില്ലയിൽ കൊവിഡ് 19 പശ്ചാത്തലത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്. ലോകാരോഗ്യസംഘടന "കൊവിഡ് 2019" മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു.

covid 19  Palacaud district  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്.  ജാഗ്രത  മഹാമാരി
കൊവിഡ് 19; പാലക്കാട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

By

Published : Mar 16, 2020, 8:12 PM IST

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് 19 പശ്ചാത്തലത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്. ലോകാരോഗ്യസംഘടന "കൊവിഡ് 2019" മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു.

നിലവില്‍ പാലക്കാട് ജില്ലയിൽ 204 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 182 പേര്‍ വീടുകളിലും 11 പേര്‍ ജില്ലാ ആശുപത്രിയിലും, 2 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും 9 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഇതുവരെ 89 സാമ്പിളുകള്‍ അയച്ചതില്‍ 62 ഫലങ്ങളും നെഗറ്റീവാണ്. ആകെ 416 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 212 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി.

ABOUT THE AUTHOR

...view details