പാലക്കാട്: കാരാക്കുറുശ്ശിയില്‍ കോവിഡ് -19 ബാധിച്ച ആളുടെ മകനും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുമായ വ്യക്തി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇദ്ദേഹത്തന്‍റെ ആദ്യ സാമ്പിൾ പരിശോധനയിൽ കോവിഡ് 19 നെഗറ്റീവ് ആണ്.
നിരീക്ഷണത്തിലുള്ള കെഎസ്ആർടിസി കണ്ടക്ടർ ആശുപത്രിയിൽ തുടരുന്നു
രോഗലക്ഷണങ്ങൾ ഉള്ളതിനാൽ അഞ്ച് ദിവസത്തിനു ശേഷം രണ്ടാമതും സാമ്പിൾ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
കൊവിഡ്-19 നിരീക്ഷണത്തിലുള്ള കെഎസ്ആർടിസി കണ്ടക്ടർ ആശുപത്രിയിൽ തുടരുന്നു
എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ അഞ്ച് ദിവസത്തിനു ശേഷം രണ്ടാമതും സാമ്പിൾ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. അതുവരെ ഇദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉള്ളവർ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.