പാലക്കാട്: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് മരണപ്പെട്ട അട്ടപ്പാടി റേഞ്ച് ഓഫീസർ ശർമിള ജയറാമിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ റയ്‌മണ്ട് ആന്‍റണിയാണ് ഹൈക്കോടതിയിൽ പരാതി നല്‍കിയത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വച്ചാണ് കൈവരിയില്ലാത്ത പാലത്തിൽ നിന്നും ശർമിള ജയറാമും ഡ്രൈവറും സഞ്ചരിച്ചിരുന്ന ജീപ്പ് ഭവാനി പുഴയിലേക്ക് മറിഞ്ഞത്. ജീപ്പ് ഡ്രൈവർ മനപൂർവ്വം അപകടം സൃഷ്ടിച്ചതാണെന്നാണ് പരാതി.
അട്ടപ്പാടി റേഞ്ച് ഓഫീസർ ശർമിള ജയറാമിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി
ജീപ്പ് മറിയുന്നതിന് തൊട്ട് മുൻപ് ഡ്രൈവർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് കണ്ടവരുണ്ടെന്ന് പരാതിയില്‍ പറയുന്നു
അട്ടപ്പാടി റേഞ്ച് ഓഫീസർ ശർമിള ജയറാമിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി
ജീപ്പ് മറിയുന്നതിന് തൊട്ട് മുൻപ് ഡ്രൈവർ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് കണ്ടവരുണ്ടെന്നും പരാതിയിൽ പറയുന്നു. കഞ്ചാവ് ലോബിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്ന ആളാണ് ശർമിള ജയറാമെന്നും അതുകൊണ്ടുതന്നെ കഞ്ചാവ് മാഫിയയുടെ കണ്ണിലെ കരടായിരുന്ന ഇവരെ ഡ്രൈവറെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാവാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ പറയുന്നു. അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. വിഷയത്തിൽ ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.