കേരളം

kerala

ETV Bharat / state

നെല്ലു സംഭരണത്തില്‍ പരിഷ്കരണവുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ - paddy procurement

കർഷകർക്ക് മറ്റുള്ളവരുമായി നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കി സ്മാർട്ട് ഫോൺ വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ സംവിധാനം.

നെല്ലു സംഭരണം  സിവിൽ സപ്ലൈസ് കോർപ്പറേഷൻ  കര്‍ഷകന്‍  Civil Supplies Corporation  paddy procurement  പാലക്കാട്
നെല്ലു സംഭരണത്തില്‍ പരിഷ്കരണവുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ

By

Published : Aug 20, 2020, 9:27 PM IST

പാലക്കാട്:നെല്ലു സംഭരണവും കർഷക രജിസ്ട്രേഷനും പരിഷ്കരിക്കാൻ പദ്ധതി തയ്യാറാക്കി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. കർഷകർക്ക് മറ്റുള്ളവരുമായി നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കി സ്മാർട്ട് ഫോൺ വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ സംവിധാനം.

വെള്ളിയാഴ്ച കൃഷിവകുപ്പ് അധികൃതരുമായി നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും. കൂടാതെ ഒന്നാം വിള നെല്ല് സംഭരണത്തിലെ രജിസ്ട്രേഷൻ തുടങ്ങുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. ഒക്ടോബർ മാസം ആദ്യമാകും സംഭരണം ആരംഭിക്കുക. കഴിഞ്ഞ രണ്ടു വിളകളിലായി ജില്ലയിൽനിന്ന് 2.9 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭവിച്ചത്.

ABOUT THE AUTHOR

...view details