കേരളം

kerala

ETV Bharat / state

മധുവിന്‍റെ കുടുംബം സന്ദർശിച്ച് 'ആദിവാസി' സിനിമാപ്രവർത്തകർ - cinema news

വിജീഷ്‌ മണി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്താണ് മധുവിനെ അവതരിപ്പിക്കുന്നത്.

Palakkad Madhu Murder case  Appani Sharath  mammotty on madhu case  'Adivasi' Cinema  Cinema based on madhu's death  പാലക്കാട്‌ മധുവിന്‍റെ മരണം  അട്ടപ്പാടി ആള്‍കൂട്ട മര്‍ദ്ദനം  മധു കേസ്‌  'ആദിവാസി' സിനിമാ  അപ്പാനി ശരത്ത്‌  cinema news  Malayalam film latest news
മധുവിന്‍റെ കുടുംബം സന്ദർശിച്ച് 'ആദിവാസി' സിനിമാപ്രവർത്തകർ

By

Published : Feb 8, 2022, 7:41 AM IST

പാലക്കാട്‌: ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്‍റെ ജീവിതം പറയുന്ന 'ആദിവാസി' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മധുവിന്‍റെ വീട് സന്ദര്‍ശിച്ചു. സംവിധായകൻ വിജീഷ് മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മധുവിന്‍റെ അമ്മ മല്ലിയേയും സഹോദരി സരസുവിനെയും സന്ദര്‍ശിച്ചു. സിനിമയിലെ ചില ഭാഗങ്ങളും കുടുംബത്തെ കാണിച്ചു.

മധുവിന്‍റെ കുടുംബം സന്ദർശിച്ച് 'ആദിവാസി' സിനിമാപ്രവർത്തകർ

വിജീഷ്‌ മണി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്താണ് മധുവിനെ അവതരിപ്പിക്കുന്നത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ സോഹന്‍ റോയ്‌ ആണ് ചിത്രം നിര്‍മിക്കുന്നത്. ബി.ലെനിന്‍ എഡിറ്റിങ്ങും പി.മുരുഗേശ്വരന്‍ ക്യാമറയും കൈകാര്യം ചെയ്യും. സൗണ്ട് ഡിസൈന്‍ ഗണേഷ്‌ മാരാര്‍, സംഗീതം നിര്‍വഹിക്കുന്നത് രതീഷ്‌ വേഗ. ചിത്രത്തില്‍ പ്രാദേശിക കലാകാരന്മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:മധുവിന്‍റെ കുടുംബത്തിന് ഒരു കാലതാമസവും വരാതെ കഴിയുന്നത്ര സഹായം എത്തിച്ചു കൊടുക്കണമെന്ന്‌ മമ്മൂട്ടി

മധു കൊല്ലപ്പെട്ട് നാല്‌ വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. തുടര്‍ന്ന് നടന്‍ മമ്മൂട്ടി നിയമസഹായം വാഗ്‌ദാനം ചെയ്‌തു രംഗത്തെത്തിയിരുന്നു. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. പൊലീസ് ജീപ്പിൽ കയറ്റിയ മധുവിനെയും കൊണ്ട് പുറപ്പെട്ട വാഹനം വഴി മധ്യേ നിർത്തിയിട്ടത് എന്തിനെന്നും മരണത്തിലെ പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

Also Read: മധുവിന്‍റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം

ABOUT THE AUTHOR

...view details