പാലക്കാട്: നവകേരളത്തിന്‍റെ വികസനത്തുടർച്ചയ്‌ക്ക് ജനഹിതം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ പാലക്കാട് എത്തും. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തി അഭിപ്രായം രൂപീകരിക്കാനും അത് നവകേരള സൃഷ്‌ടിക്ക് പ്രയോജനപ്പെടുത്താനുമാണ് മുഖ്യമന്ത്രി കേരള പര്യടനം നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ പാലക്കാട് - Pinarayi Vijayan's Kerala tour
വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തി അഭിപ്രായം രൂപീകരിക്കുക, അത് നവകേരള സൃഷ്‌ടിക്ക് പ്രയോജനപ്പെടുത്തുക എന്നിവയാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‍റെ ലക്ഷ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ പാലക്കാട് എത്തും
നാളെ വൈകിട്ട് നാല് മണിക്ക് കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിന് സമീപം ടോപ് ഇൻ ടൗൺ ഹാളിൽ വച്ച് മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിമാർ, എൽഡിഎഫ് നേതാക്കൾ, വിവിധ പ്രൊഫഷണലുകൾ, സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലുള്ളവർ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.