കേരളം

kerala

ETV Bharat / state

മോഷണം നടന്നതായി വ്യാജപരാതി നൽകി, കാരണം കേട്ട് അമ്പരന്ന് പൊലീസ്; പിന്നാലെ കേസ്‌

വ്യാജപരാതി നൽകിയ നല്ലേപ്പിള്ളി സ്വദേശി മനോജിനെതിരെ കേസെടുത്ത് പൊലീസ്.

By

Published : Apr 2, 2022, 12:52 PM IST

case against Nalleppilly native who lodged false complaint alleging theft  വ്യാജപരാതി നൽകിയ നല്ലേപ്പിള്ളി സ്വദേശി മനോജ്  പൊലീസിൽ വ്യാജപരാതി നൽകിയ ആൾക്കെതിരെ കേസ്  പാലക്കാട് മോഷണം നടന്നതായി വ്യാജപരാതി നൽകി  man lodged false complaint alleging theft
മോഷണം നടന്നതായി വ്യാജപരാതി നൽകി, കാരണം കേട്ട് അമ്പരന്ന് പൊലീസ്; പിന്നാലെ കേസ്‌

പാലക്കാട്: മോഷണം നടന്നുവെന്ന്‌ പൊലീസിൽ വ്യാജപരാതി നൽകിയ നല്ലേപ്പിള്ളി സ്വദേശി മനോജിനെതിരെ കേസ്‌. തന്‍റെ വീട്ടിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപയും രണ്ട് പവൻ സ്വർണാഭരണവും മോഷണം പോയെന്നാരോപിച്ചാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. കൊഴിഞ്ഞാമ്പാറ കണ്ണമേട്ടിൽ പൊങ്കാലയ്‌ക്ക് പോയി വെള്ളിയാഴ്‌ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവമെന്നും ഇയാൾ പൊലീസിനെ ബോധിപ്പിച്ചു.

പുലർച്ചെ 2.30ന്‌ സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് വീട്ടിൽ പരിശോധന നടത്തി. വാതിൽ തുറന്ന അവസ്ഥയിലും, അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലും ആയിരുന്നു. പരാതിക്കാരന്‍റെ പെരുമാറ്റത്തിലും സംസാരത്തിലും പന്തികേട്‌ തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ കള്ളി വെളിച്ചത്തായത്.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇയാൾ മോഷണവിവരം ബന്ധുക്കൾ അറിഞ്ഞാൽ തറവാട്ടിൽ നിന്ന്‌ സഹായം ലഭിക്കുമെന്ന് കരുതിയാണ് വ്യാജ പരാതി നൽകിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. സിഐ ഇ.ആർ ബൈജു, എസ്ഐ എൻ.ആർ സുജിത് എന്നിവരുടെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിച്ചത്‌.

ALSO READ:ഫീസ് അടച്ചില്ല... പരീക്ഷ ഹാളില്‍ നിന്നും ഇറക്കിവിട്ടു; ജീവനൊടുക്കി ബി.ടെക് വിദ്യാര്‍ഥി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details