പാലക്കാട്:ഇരട്ടക്കുളത്ത് കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. വാഹനം ഓടിച്ച മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നല്ലേപ്പള്ളി സ്വദേശി സുദേവന്‍റെ മകൻ സുജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വഴിയിലിറക്കി വിട്ടതാണ് ചികിത്സ വൈകാൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്നതാണ് കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഇരട്ടക്കുളത്ത് വെച്ച് അപകടമുണ്ടായത്.
കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു; കാറുടമക്കെതിരെ കേസ്
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഇറക്കിവിട്ടതായി ആരോപണം
കാറിടിച്ച് പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു
പൊള്ളാച്ചി ഭാഗത്ത് നിന്നും അമിതവേഗതയിൽ വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും എടുത്ത് അയൽവാസി അതേ കാറിൽ കയറ്റി പാലക്കാട് ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് അയൽവാസി തന്നെ മറ്റൊരു വാഹനത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Last Updated : Dec 13, 2019, 1:47 PM IST