കേരളം

kerala

ETV Bharat / state

ചെർപ്പുളശേരിയില്‍ കഞ്ചാവ് വേട്ട; 17.3 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍ - ചെർപ്പുളശേരി പൊലീസ് കഞ്ചാവ് പിടികൂടി

ചെർപ്പുളശേരി ബിവറേജ് ഔട്ട്‌ലെറ്റ്‌ പരിസരത്ത്‌ നടത്തിയ പരിശോധനയിലാണ്‌ ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്‌.

cannabis seized from palakakad  palakakad news  പാലക്കാട് കഞ്ചാവ് പിടികൂടി  ചെർപ്പുളശേരി പൊലീസ് കഞ്ചാവ് പിടികൂടി  Cherpulassery police seize cannabis
ചെർപ്പുളശേരിയില്‍ കഞ്ചാവ് വേട്ട; 17.3 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍

By

Published : Mar 9, 2022, 1:08 PM IST

പാലക്കാട്: 17. 3 കിലോ കഞ്ചാവുമായി രണ്ട് പേരെ ചെർപ്പുളശേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. വയനാട് സുൽത്താൻ ബത്തേരി എവി ജോണി, വയനാട് വള്ളിക്കുന്ന് ജോസഫ് എന്നിവരാണ്‌ പിടിയിലായത്‌.

ചെർപ്പുളശേരി ബിവറേജ് ഔട്ട്‌ലെറ്റ്‌ പരിസരത്ത്‌ നടത്തിയ പരിശോധനയിലാണ്‌ ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്‌. തിരുപ്പതിയിൽ നിന്ന് എത്തിച്ച കഞ്ചാവ് വയനാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം. ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 20 കേസ്‌ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

also read: പ്രായപൂർത്തിയാകാത്ത 6 ആണ്‍കുട്ടികൾ ചേർന്ന് 2 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു

ചെർപ്പുളശേരി എസ്എച്ച്‌ഒ എം.എം സുജിത്, എസ്ഐ എം.സുനിൽ, എഎസ്ഐമാരായ രാം കുമാർ, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ രാജീവ്‌, സുധീഷ്, ജിജീഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായി. ഒറ്റപ്പാലം ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details