കൊപ്പം ആമയൂർ കിഴക്കേകരയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - body
കിഴക്കേകര സ്വദേശി സതീശനാണ് മരിച്ചത്
പാലക്കാട്: കൊപ്പം ആമയൂർ കിഴക്കേകരയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കിഴക്കേകര സ്വദേശി സതീശനാണ് മരിച്ചത്. ആമയൂർ കിഴക്കേകര പാടശേഖരത്തിലെ റോഡിനോട് ചേർന്നുളള ഓവ് പാലത്തിന് അടിയിലെ തോട്ടിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊപ്പം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കിഴക്കേകര വെള്ളിലാംപുള്ളിത്തൊടി സേതുമാധവന്‍റെ മകൻ സതീശന്‍റേതാണ് (37) മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് മൃതദേഹം തൃശൂരിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായ് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം അറിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. ദേവയാനിയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.