കേരളം

kerala

പറമ്പിക്കുളം ടണലിന് സമീപം കാട്ടാനകളുടെ ജഡം

പറമ്പിക്കുളം ടണലിനുസമീപത്ത് പരിക്കേറ്റ നിലയിൽ ഏഴ് വയസുള്ള കൊമ്പനെ വനപാലകർ കണ്ടെത്തിയിരുന്നു

By

Published : Apr 21, 2022, 10:57 PM IST

Published : Apr 21, 2022, 10:57 PM IST

പറമ്പിക്കുളത്ത്‌ കാട്ടാനകളുടെ ജഡം കണ്ടെത്തി
പറമ്പിക്കുളത്ത്‌ കാട്ടാനകളുടെ ജഡം കണ്ടെത്തി

പാലക്കാട് :പറമ്പിക്കുളം വനമേഖലയിൽ രണ്ട്‌ കാട്ടാനകളുടെ ജഡം കണ്ടെത്തി. ടണലിന് സമീപത്ത് പരിക്കേറ്റ നിലയിൽ ഏഴ് വയസുള്ള കൊമ്പനെ വനപാലകർ കണ്ടെത്തിയിരുന്നു. നെറ്റിയിലും കാലുകളിലും കടുവ മാന്തിപരിക്കേൽപ്പിച്ച്‌ അവശനിലയിൽ കണ്ട കാട്ടാന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ്‌ ഈ ആനയുടെ ജഡം കണ്ടത്‌. പറമ്പിക്കുളം ഡാമിനകത്ത് മറ്റൊരു പിടിയാനയേയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ പരിശോധനക്കെത്തിയ വനപാലകരാണ്‌ ജഡം കണ്ടത്. പറമ്പിക്കുളം വനമേഖലയിൽ ചരിഞ്ഞ കാട്ടാനകളെ പോസ്റ്റുമോർട്ടം നടത്തി വനത്തിൽ സംസ്കരിച്ചു. അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് വനം അധികൃതർ അറിയിച്ചു.

കൊമ്പനാനയുടെ കാലുകളിൽ ഒരാഴ്ചയിലധികം പഴക്കമുള്ള വ്രണവും കടുവയുടെ ആക്രമണത്തിന്‍റെ പരിക്കുകളും ഉണ്ടായിരുന്നതായി പറമ്പിക്കുളം റേഞ്ച് ഓഫിസർ ഗണേശൻ പറഞ്ഞു. കാലിലെ വ്രണമാണ് മരണകാരണമെന്ന് അധികൃതർ പറഞ്ഞു.

പറമ്പിക്കുളം ഡാമിലെ ചെളിയിൽ താഴ്ന്നതിനെത്തുടർന്ന്‌ വെള്ളം അകത്തുചെന്നാകാം പിടിയാന ചെരിഞ്ഞതെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കോടനാട്ടിലെ ഡോ. ബിനോയ് സി ബാബുവാണ് പോസ്റ്റുമോർട്ടം നടത്തിയത്.

ABOUT THE AUTHOR

...view details