പാലക്കാട് ആശുപത്രിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍ - Bike
കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, ചെറിയ നടുക്കളം സ്വദേശി പ്രജീഷ് (24) ആണ് അറസ്റ്റിലായത്.
പാലക്കാട്:ജില്ലാ ആശുപത്രി പാർക്ക് സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, ചെറിയ നടുക്കളം സ്വദേശി പ്രജീഷ് (24) ആണ് അറസ്റ്റിലായത്. 2019 നവംബർ 12നാണ് തേങ്കുറുശ്ശി, പളളിപ്പറമ്പ് സ്വദേശി പ്രമോദിന്‍റെ പൾസർ ബൈക്ക് ജില്ലാ ആശുപത്രിയിൽ നിന്നും മോഷണം പോയത്. തുടർന്ന് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിച്ച ബൈക് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുല്‍ മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.