പാലക്കാട് : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമുടിയൂർ പൂക്കാടത്ത് ആയിഷത്ത് സുഹൈല (21)യാണ് മരിച്ചത്. 19ന് രാത്രി അടുത്ത ദിവസം വിവാഹിതനാകുന്ന സഹോദരനോടൊപ്പം കോഴിക്കോട്ടുനിന്ന് എടുത്ത വസ്‌ത്രങ്ങൾ മാറ്റിവാങ്ങി വീട്ടിലേക്ക് മടങ്ങവേ വളാഞ്ചേരിക്കടുത്ത് കൊട്ടാരത്ത് വച്ചായിരുന്നു അപകടം.
പാലക്കാട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു - ഇന്നത്തെ പ്രധന വാര്‍ത്ത
19ന് രാത്രി അടുത്ത ദിവസം വിവാഹിതനാകുന്ന സഹോദരനോടൊപ്പം കോഴിക്കോട്ടുനിന്ന് എടുത്ത വസ്‌ത്രങ്ങൾ മാറ്റിവാങ്ങി വീട്ടിലേക്ക് മടങ്ങവേ വളാഞ്ചേരിക്കടുത്ത് കൊട്ടാരത്ത് വച്ചായിരുന്നു അപകടം
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിൽ ചാടിയപ്പോൾ പുറകിലിരുന്ന സുഹൈല റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ സുഹൈലയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവിന്‍റെ കൊടുമുണ്ട ഗെയ്റ്റിലുള്ള പൂക്കാടത്ത് വീട്ടിലും തൃത്താല ഉള്ളനൂരിലെ സുഹൈലയുടെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനുവച്ചു.
തുടര്‍ന്ന് വി കെ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭർത്താവ്: മുസ്‌തഫ. മകൻ ഒരു വയസുകാരൻ മുഹമ്മദ് സിയാൻ. അച്ഛന്‍: ഏനുഹാജി. അമ്മ: സഫിയ.സഹോദരങ്ങൾ : മുഹമ്മദ് ബഷീർ,അബൂബക്കർ, അഹമ്മദ് കബീർ, ഫാത്തിമത്ത് സുഹറ, നജീബ.