പാലക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബിഹാർ സ്വദേശി രമേശ് കുമാർ ചൗരസ്യ പിടിയില്‍. എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ എ രമേശിന്‍റെ നേതൃത്വത്തില്‍ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മൂന്ന് ലക്ഷത്തോളം വിലവരുന്ന നൂറ് കിലോയോളം വരുന്ന ഉല്‍പ്പന്നങ്ങളാണ് രമേശ് കുമാർ ചൗരസ്യയുടെ കടയില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബിഹാര്‍ സ്വദേശി പിടിയില്‍ - ബിഹാര്‍ സ്വദേശി പിടിയില്‍
പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ കട നടത്തുന്ന ബിഹാർ സ്വദേശി രമേശ് കുമാർ ചൗരസ്യയാണ് നൂറ് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്.
നൂറ് കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബിഹാര്‍ സ്വദേശി പിടിയില്‍
കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് രമേശ് കുമാർ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നത്. വിദ്യാർഥികൾക്ക് വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന ലഹരി കലർന്ന മിഠായികളും കടയില്‍ നിന്നും വൻ തോതിൽ പിടിച്ചെടുത്തു.