പാലക്കാട്:അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെ.എസ്.ആർ.ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നു. ലോറി ഡ്രൈവർക്കെതിരെ ഈറോഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്ന് എട്ട് പേരും, തൃശൂർ ജില്ലയിൽ നിന്ന് എഴുപേരും, പാലക്കാട് ജില്ലയിൽ നിന്ന് മൂന്ന് പേരും, കണ്ണൂർ ജില്ലയിലെ ഒരാളുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.
അവിനാശി അപകടം; മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
എറണാകുളം ജില്ലയിൽ നിന്ന് എട്ട് പേരും, തൃശൂർ ജില്ലയിൽ നിന്ന് എഴുപേരും, പാലക്കാട് ജില്ലയിൽ നിന്ന് മൂന്ന് പേരും ,കണ്ണൂർ ജില്ലയിലെ ഒരാളുമാണ് അപകടത്തിൽ മരിച്ചത്.
അവിനാശി അപകടം; മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും
യാത്രക്കാരുടെ സാധനങ്ങൾ പാലക്കാട് ജില്ലാ കലക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും. മോട്ടോർ വാഹന വകുപ്പും, പൊലീസും അന്വേഷണം ആരംഭിച്ചു. കെ.എസ്.ആർ.ടി.സിയുടെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയിലെ രണ്ട് ഉദ്യോസ്ഥർ അവിനാശിയിൽ താമസിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കും.