കേരളം

kerala

ETV Bharat / state

കാട് കയറ്റാന്‍ ശ്രമം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍ - കീരിപ്പതി

അട്ടപ്പാടി ഷോളയൂർ കീരിപ്പതി ഊരിലാണ് കാട്ടാന ഇറങ്ങിയത്. കാട് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കാട്ടാന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചിന്നം വിളിച്ച് ഓടിയെത്തിയത്

elephant attack attempt  Attappadi  Attappadi elephant attack  പാഞ്ഞടുത്ത് ഒറ്റയാന്‍  വനം വകുപ്പ്  അട്ടപ്പാടി  കീരിപ്പതി  ഷോളയൂർ
കാട് കയറ്റാന്‍ ശ്രമം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍

By

Published : Oct 18, 2022, 10:16 PM IST

പാലക്കാട്: വനം വകുപ്പ് ജീവനക്കാരെ ആക്രമിക്കാൻ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന. അട്ടപ്പാടി ഷോളയൂർ കീരിപ്പതി ഊരിന് സമീപമെത്തിയ കാട്ടാനയാണ് വനിത വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നേരെ ഓടിയടുത്തത്. കുന്നിന് മുകളിലായിരുന്നതിനാലാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.

വനം വകുപ്പ് ജീവനക്കാരെ ആക്രമിക്കാൻ പാഞ്ഞടുത്ത് ഒറ്റയാന്‍

പ്രദേശത്ത് കഴിഞ്ഞദിവസം രാത്രിയില്‍ കാട്ടാന ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്‌ചയില്‍ കീരപ്പതി ഊരിലെ മുരുകേശിന്‍റെ വീടും കാട്ടാന തകർത്തു. പലപ്പോഴും ജനവാസ മേഖലയിലിറങ്ങുന്ന ഈ ഒറ്റയാന്‍ കൂടുതല്‍ അക്രമുണ്ടാക്കാതെയാണ് കാട് കയറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്‌ചയായി കാട് കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ ആന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു.

ABOUT THE AUTHOR

...view details