പാലക്കാട്:അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ഇരുചക്ര വാഹനം എതിരെ വന്ന സ്വകാര്യ ബസിലേക്ക് അമിതവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ ഇയാളെ നാട്ടുകാർ ചേർന്ന് ബസുയർത്തിയാണ് പുറത്തെടുത്തത്.
അട്ടപ്പാടി വാഹനാപകടം; പരിക്കേറ്റയാൾ മരിച്ചു - attappadi
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മരണം സംഭവിച്ചത്.
അട്ടപ്പാടി വാഹനാപകടം; പരിക്കേറ്റയാൾ മരിച്ചു
ധാരാളം രക്തം വാർന്നു പോയ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നു . കോട്ടത്തറ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മരണം സംഭവിച്ചത്.
Last Updated : Feb 16, 2021, 10:46 AM IST