പാലക്കാട്: അംഗൻവാടി നവീകരണത്തിൽ അപാകത ആരോപിച്ച് നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്ത്. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഴിയാനംകുന്നിലുള്ള അംഗൻവാടിയുടെ മേൽക്കൂരയിൽ ഷീറ്റ് ഇടുന്നതിനെതിരെയാണ് പ്രതിഷേധം. ഷീറ്റ് ഇട്ടാൽ കുട്ടികൾക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുമെന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. മുൻപ് ഓടിട്ടതായിരുന്നു കെട്ടിടം. ഇപ്പോൾ നവീകരണത്തിൻ്റെ പേരിൽ ഓടും മേൽക്കൂരയും പൊളിച്ചു നീക്കി ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് മെറ്റൽ ഷീറ്റ് ഇടുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഇത് ആലോചനയില്ലാതെ നടത്തുന്ന പ്രവർത്തനമാണെന്നാണ് ആരോപണം. ഷീറ്റ് ഇടാനാണ് തീരുമാനമെങ്കിൽ കുട്ടികളെ അംഗൻവാടിയിലേക്ക് വിടില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
അംഗൻവാടി നവീകരണത്തിൽ അപാകത; പ്രതിഷേധവുമായി നാട്ടുകാർ - Roof sheet
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഴിയാനം കുന്നിലുള്ള അംഗൻവാടിയുടെ മേൽക്കൂരയിൽ ഷീറ്റ് ഇടുന്നതിനെതിരെയാണ് പ്രതിഷേധം. ഷീറ്റ് ഇട്ടാൽ കുട്ടികൾക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുമെന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്.
അംഗൻവാടി നവീകരണത്തിൽ അപാകത; പ്രതിഷേധവുമായി നാട്ടുകാർ
പൊളിച്ചു മാറ്റിയ ഓടുകൾ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതിനാൽ ഇരുമ്പിൻ്റെ മേൽക്കൂര നിർമിച്ച് അതിൽ പഴയ ഓടുകൾ തന്നെ സ്ഥാപിക്കുകയോ അല്ലെങ്കിൽ പൂർണമായും കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് അവശ്യം. ഷീറ്റ് ഇടുന്നതിലൂടെ കുട്ടികളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും നവീകരണത്തിൻ്റെ പേരിൽ സാമ്പത്തിക ക്രമക്കേട് നടത്താനാണ് വാർഡ് മെമ്പർ ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
Last Updated : Oct 4, 2020, 6:56 PM IST