പാലക്കാട്: മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കഞ്ചാവു വ്യാപാരി പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയുടെയും, ടൗൺ സൗത്ത് പൊലീസിന്‍റെയും പിടിയിൽ. ആന്ധ്രയിലെ നെല്ലൂർ, ബട്ടുവരിപ്പാലം വില്ലേജിൽ ബോറെസ്സി വെങ്കടേശ്ശരലു റെഡ്ഡി(35), ഡ്രൈവറും സഹായിയുമായ തമിഴനാട് സേലം, പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നിവരാണ് ഇന്ന് പുലർച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപത്തു വച്ച് പിടിയിലായത്.
ആന്ധ്രയിലെ മുഖ്യ കഞ്ചാവ് വ്യാപാരി പാലക്കാട് പിടിയിൽ - vishakhapattanam
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയ മിനിലോറിയെ പിൻതുടർന്നാണ് കഞ്ചാവു വ്യാപാരിയെയും സഹായിയെയും പിടികൂടുകയത്.
ദോസ്ത് മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യാജേന കേരളത്തിലെ വിവിധ ജില്ലകളിലെ കച്ചവടക്കാർക്ക് നേരിട്ടെത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് പാഴ്‌സലുകൾ അടുക്കി വച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചു വയ്ക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ മിനിലോറിയെ പിൻതുടർന്നാണ് പ്രതികളെ പിടികൂടിയത്. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവ് ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നാണ് കൊണ്ടു വന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിൽ മൊത്തമായാണ് ഇപ്പോൾ കഞ്ചാവ് കടത്തുന്നത്.