സിവിൽ സ്റ്റേഷനിലെയും ജില്ലാ കോടതിയിലെയും ആന്റിജെന്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
സിവിൽ സ്റ്റേഷനിൽ കഴിഞ്ഞ മൂന്നു ദിവസമായി 772 പേരെയും ജില്ലാ കോടതിയിൽ 265 പേരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പാലക്കാട്:ജില്ലയിലെ സിവിൽ സ്റ്റേഷനിലും ജില്ലാ കോടതിയിലും നടത്തിയ ആന്റിജൻ പരിശോധനയുടെ മുഴുവൻ ഫലങ്ങളും നെഗറ്റീവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സിവിൽ സ്റ്റേഷനിൽ കഴിഞ്ഞ മൂന്നു ദിവസമായി 772 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്റ്റേഷനിലെ ജീവനക്കാർ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു ജീവനക്കാർ എന്നിവരെയാണ് പരിശോധിച്ചത്. ജില്ലാ കോടതിയിൽ 265 പേരെയാണ് പരിശോധിച്ചത്. കല്ലടിക്കോട് കൊവിഡ് ബാധിതനിൽ നിന്നും ജില്ലാ കോടതിയിലെ ഒരു അഭിഭാഷകന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കോടതിയിൽ ആന്റിജൻ പരിശോധന നടത്തിയത്.