പാലക്കാട് : അതിരപ്പിള്ളി പദ്ധതി പൊളിക്കാൻ രണ്ടാം യുപിഎ സർക്കാർ കാലത്ത് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് നടത്തിയ അതിരുവിട്ട ഇടപെടലായിരുന്നു ബഫർ സോണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. വൈദ്യുത പദ്ധതികൾ അട്ടിമറിക്കാനാണ് ഗാഡ്‌ഗിൽ കമ്മിഷനെ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബഫർ സോണ്‍ രണ്ടാം യുപിഎ സർക്കാരിന്‍റെ അതിരുവിട്ട ഇടപെടൽ : എ കെ ബാലൻ - ജയറാം രമേശ്
പി ടി തോമസ് ജീവിച്ചിരിക്കെ ബഫർ സോണിനെ ഏറ്റവും വലിയ നേട്ടമായി പറഞ്ഞിരുന്നുവെന്നും എന്നാൽ ഇന്ന് കോണ്‍ഗ്രസ് അതിന് എതിരായി നൽക്കുകയാണെന്നും എകെ ബാലൻ
എ കെ ബാലൻ
കർഷകരെ സംരക്ഷിക്കുന്ന സമീപനമല്ല കോൺഗ്രസിന്‍റേത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസിറ്റീവ് കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടൽ ഇടതുമുന്നണി സ്വീകരിച്ചിട്ടുണ്ട്. പി ടി തോമസ് ജീവിച്ചിരിക്കെ ഏറ്റവും വലിയ നേട്ടമായി പറഞ്ഞത് ബഫർ സോണായിരുന്നു.
എന്നാൽ ഇന്ന് കോൺഗ്രസുകാർ അതിന് എതിര് നിൽക്കുന്നു. പശ്‌ചിമഘട്ട സംരക്ഷണത്തിന്‍റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.