'അഭിമാനം അഞ്ചുവിളക്ക്' ഐക്യദാർഢ്യ ഗാനം പുറത്തിറക്കി - remya haridhas
ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ ലോകത്താകെ ഉയരുന്ന വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയതാണ് ഗാനം
പാലക്കാട്: വർണവംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്തുണയുമായി പാലക്കാട് സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ഗാനം പുറത്തിറക്കി. ബ്രിട്ടീഷുകാരുടെ വംശീയ അധിക്ഷേപത്തിന് മറുപടിയായി സ്വന്തം ജീവൻ ബലിയർപ്പിച്ച് ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച പാലക്കാട് നഗരസഭാ വൈസ് ചെയർമാനും മദ്രാസ് പ്രസിഡൻസിയിലെ ഇന്ത്യാക്കാരനായ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ രത്നവേലു ചെട്ടിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് 'അഭിമാനം അഞ്ചുവിളക്ക്' എന്ന പേരിൽ ഐക്യദാർഢ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്.