പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ ഹൃദയാഘാതം സംഭവിച്ച വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ചെന്നൈയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ഇദ്ദേഹത്തിന് വാളയാറിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
വാളയാർ ചെക്ക്പോസ്റ്റിൽ ഹൃദയാഘാതം സംഭവിച്ച വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ - cardiac arrest
54 കാരനായ കോങ്ങാട് സ്വദേശിയെ 108 ആംബുലൻസിൽ ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ സ്ഥിതി ഗുരുതരമാണെന്നും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വാളയാർ ചെക്ക്പോസ്റ്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ച വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
54 കാരനായ കോങ്ങാട് സ്വദേശിയെ 108 ആംബുലൻസിൽ ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ സ്ഥിതി ഗുരുതരമാണെന്നും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിൻ്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കാറിൽ ആറു പേർ അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം വന്നിട്ടുള്ളത്. നിലവിൽ വാളയാർ വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.