കേരളം

kerala

ETV Bharat / state

സമൂഹമാധ്യമങ്ങളില്‍ മതസ്‌പര്‍ധ പോസ്റ്റ്; നാലു പേര്‍ക്കെതിരെ കേസ് - പാലക്കാട്ടെ ഇരട്ട കൊലപാതകം

പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

മതസ്‌പര്‍ധ പോസ്റ്റ്  മതസ്‌പര്‍ധ പോസ്റ്റ്; നാലു പേര്‍ക്കെതിരെ കേസ്  പാലക്കാട്ടെ ഇരട്ട കൊലപാതകം  കോഴിക്കോട്
മതസ്‌പര്‍ധ പോസ്റ്റ്; നാലു പേര്‍ക്കെതിരെ കേസ്

By

Published : Apr 18, 2022, 8:07 AM IST

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. നാലു പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് മേധാവികളുടെ ഉത്തരവ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

also read:പാലക്കാട് ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് നിയന്ത്രണം; സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇളവ്

ABOUT THE AUTHOR

...view details