പാലക്കാട് ജില്ലയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid news
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.
പാലക്കാട് :ജില്ലയിൽ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു . യുഎഇ യിൽ നിന്നു വന്ന 22 പേർ, സൗദിയിൽ നിന്നും വന്ന നാല് പേർ, കർണാടകയിൽ നിന്നും വന്ന അഞ്ച് പേർ, തമിഴ്‌നാട്ടിൽ നിന്നും വന്ന ഏഴ് പേർ, ഒമാനിൽ നിന്ന് വന്ന മൂന്ന് പേർ, ഖത്തറിൽ നിന്നും വന്ന മൂന്ന് പേർ, ഡൽഹി, യുകെ, ജമ്മുകശ്‌മീർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.