പാലക്കാട്:മാസ്ക് ധരിക്കാത്തതിന് പാലക്കാട് ജില്ലയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 4366 കേസുകൾ. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാത്ത 1114 പേരെയും അറസ്റ്റ് ചെയ്തു. വിവാഹം, സംസ്കാരം, യോഗം എന്നിവയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഉൾപ്പെടെ പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകൾ ചുമത്തി 592 കേസുകളാണ് എടുത്തിരിക്കുന്നത്.
മാസ്ക് ധരിച്ചില്ല: 15 ദിവസത്തിനിടെ പാലക്കാട് 4366 കേസുകൾ
വിവാഹം, സംസ്കാരം, യോഗം എന്നിവയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഉൾപ്പെടെ പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകൾ ചുമത്തി 592 കേസുകളാണ് എടുത്തിരിക്കുന്നത്.
മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ 15 ദിവസത്തിനിടെ 4366 കേസുകൾ
നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന രീതിയിൽ ജൂലൈയിൽ നിയമ ഭേദഗതി വരുത്തിയിരുന്നു. കേസെടുക്കുന്ന അതത് സ്ഥലങ്ങളിൽ തന്നെ പിഴ ഈടാക്കും.