പാലക്കാട് ജില്ലയിൽ 364 പേർക്ക് കൊവിഡ് - 364 new covid cases
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6521 ആയി.
പാലക്കാട് ജില്ലയിൽ 364 പേർക്ക് കൊവിഡ്
പാലക്കാട് : ജില്ലയിൽ ഇന്ന് 364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 320 പേർ, ഉറവിടം അറിയാത്ത 27 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന അഞ്ച് പേർ എന്നിവർ ഉൾപ്പെടും. 449 പേർക്ക് രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6521 ആയി.