പാലക്കാട്: ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 333 പേര്‍ രോഗമുക്തി നേടി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 222 പേർക്ക് രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 108 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന അഞ്ച് പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,283 ആയി.
പാലക്കാട് 338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4283 ആയി
പാലക്കാട് 338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികൾ വിവിധ ജില്ലകളിൽ കൊവിഡ് ചികിത്സയിലുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും ഒരാൾ വീതവും രണ്ട് പേർ ആലപ്പുഴയിലും 19 പേർ കോഴിക്കോടും 62 പേർ തൃശൂരിലും 31 പേർ എറണാകുളത്തും 109 പേർ മലപ്പുറം ജില്ലകളിലും കൊവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്.