പാലക്കാട്:അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായം പിടികൂടി. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഊരുനിവാസികളെ മുൻനിർത്തി പുറമേ നിന്നുള്ളവരാണ് വാറ്റ് കേന്ദ്രത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പാലക്കാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എ.രമേശ് അറിയിച്ചു.
അട്ടപ്പാടിയില്‍ നിന്ന് വീണ്ടും ചാരായം പിടികൂടി - അട്ടപ്പാടി
അട്ടപ്പാടിയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ മല്ലീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ശിവരാത്രി മഹോത്സവം ലക്ഷ്യമിട്ടാകാം ക്ഷേത്രത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നതെന്നാണ് എക്സൈസിന്‍റെ വിലയിരുത്തൽ.
അട്ടപ്പാടിയില്‍ നിന്ന് വീണ്ടും ചാരായം പിടികൂടി
അട്ടപ്പാടിയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ മല്ലീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ശിവരാത്രി മഹോത്സവം ലക്ഷ്യമിട്ടാകാം ക്ഷേത്രത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നതെന്നാണ് എക്സൈസിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ച്ച കക്കുപ്പടി ഊരിൽ നിന്നും 4368 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു. സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.