പാലക്കാട് :എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളില്‍ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ നാലുപേരും ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒമ്പതുപേരുമാണ് പിടിയിലായത്. ഇവരെ അന്വേഷസംഘം ചോദ്യം ചെയ്ത് വരികയാണ്.
സംഘർഷസാധ്യത കണക്കിലെടുത്ത് ഞായർ (17 ഏപ്രില്‍ 2022) വൈകിട്ട് പാലക്കാട് നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയ പൊലീസ് 1330 അംഗ സേനയെ ജില്ലയില്‍ വിന്യസിച്ചു. മുഴുവൻ സമയ പരിശോധനയുമായി വിവിധ ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും രംഗത്തുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള 890 പ്രത്യേക സംഘവും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊലപാതകത്തിന് പ്രതികളുപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയേയും ഇന്ന് ചോദ്യം ചെയ്തിരുന്നു. ഈടുവച്ച് വായ്പയെടുക്കാൻ നൽകിയ ബൈക്ക് നാല് പേര് കൈമാറിയാണ് പ്രതികളുടെ കൈയിലെത്തിയതെന്നാണ് സ്ത്രീ നൽകിയ മൊഴി.