മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. മക്കരപ്പറമ്പിൽ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്.
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം - youth league protest
മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും സിപിഎം പോത്ത് കുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിൻ വേങ്ങശേരിക്കെതിരെയാണ് പീഡനാരോപണം
മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും സിപിഎം പോത്ത് കുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിൻ വേങ്ങശേരിക്കെതിരെയാണ് പീഡനാരോപണം. യുവതിയുടെ പരാതിയിൽ മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫെബിൻ വേങ്ങശേരി മെമ്പർ സ്ഥാനം രാജിവെക്കണമെന്നും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) മങ്കട നിയോജകമണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.