മലപ്പുറം :പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്‍പിലേക്ക് എടുത്തുചാടിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ പെരിന്തൽമണ്ണ ജൂബിലി റോഡിന് സമീപം ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. ബസിന്‍റെ ചില്ല് തകർത്ത് യുവാവ് റോഡിലേക്ക് തെറിച്ചുവീണു.
ഓടുന്ന ബസിനുമുന്‍പിലേക്ക് എടുത്തു ചാടി ; ചില്ലുതകര്‍ത്ത് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക് - കോഴിക്കോട് പാലക്കാട്
മലപ്പുറം പെരിന്തൽമണ്ണ ജൂബിലി റോഡിന് സമീപമാണ് ഓടുന്ന ബസിനുമുന്‍പിലേക്ക് എടുത്തു ചാടിയ യുവാവിന് പരിക്കേറ്റത്
ഓടുന്ന ബസിനുമുന്‍പിലേക്ക് എടുത്തു ചാടി; ചില്ലുതകര്‍ത്ത് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്‍റെ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് ഇയാള്‍ തെറിച്ചുവീണെങ്കിലും എഴുന്നേറ്റ് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നു. ശേഷം, നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അങ്ങാടിപ്പുറം സ്വദേശിയാണ്. യുവാവിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.