മലപ്പുറം :ദുബായില്‍ നിന്ന് സ്വര്‍ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍(37)ആണ് പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന 1.75 കിലോ സ്വര്‍ണം വസ്‌ത്രത്തില്‍ തേച്ച് പിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തി ; കരിപ്പൂരില്‍ യുവാവ് പിടിയില്‍ ; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം - kerala news updates
കോഴിക്കോട് വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. വസ്ത്രത്തില്‍ പൂശി കടത്താന്‍ ശ്രമിച്ചത് 1.75 കിലോ സ്വര്‍ണം. പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം
കരിപ്പൂരില്‍ പിടിയിലായ സഫുവാന്‍ (37)
ഇന്ന് രാവിലെ ഏട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് സഫ്‌വാന്‍ പിടിയിലാകുന്നത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് അധികരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം പിടികൂടുന്ന 12ാമത്തെ സ്വര്‍ണക്കടത്താണിത്.