മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾ ചികിത്സയിലിരിക്കെ മരിച്ചു - യുവാക്കൾ മരിച്ചു
കൊളത്തൂർ വടക്കേകുളമ്പ് സ്വദേശി മുഹമ്മദ് ജസീം ഹംസ, കൊളത്തൂർ ചന്തപ്പടി സ്വദേശി തശ്‌രീഫ് എന്നിവരാണ് മരിച്ചത്.
യുവാക്കൾ
മലപ്പുറം: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ അപകടത്തിൽപ്പെട്ട യുവാക്കൾ ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂർ വടക്കേകുളമ്പ് സ്വദേശി മുഹമ്മദ് ജസീം ഹംസ, കൊളത്തൂർ ചന്തപ്പടി സ്വദേശി തശ്‌രീഫ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ച് ശനിയാഴ്‌ച നടന്ന അപകടത്തിൽ ഇരുവരും കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധനക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കും.