മലപ്പുറം: ബസ്സില്‍ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു. അരീക്കോട് സ്വദേശി ആയിഷയുടെ മാല കവര്‍ന്ന ദേവിയെന്ന യുവതിയാണ് പിടിയിലായത്. എടവണ്ണ കുന്നുമ്മലിൽവച്ചാണ് യുവതി മാല കവര്‍ന്നത്. ബുധനാഴ്ച 12 മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ദേവിയെ എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസ്സില്‍ മാല മോഷണം ; തമിഴ്നാട് സ്വദേശിനി പിടിയിൽ - ബസ്
എടവണ്ണ കുന്നുമ്മലിൽവച്ചാണ് യുവതി അരീക്കോട് സ്വദേശിയുടെ മാല കവര്‍ന്നത്.
ബസില്‍ മാല മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
പത്തപ്പിരിയത്ത് നിന്ന് എടവണ്ണയിലേക്ക് പോവുകയായിരുന്നു അരീക്കോട് സ്വദേശികളായ എ.വി ആയിഷയും, സഹോദരിയും. മോഷ്ടാവിനടുത്താണ് ബസ്സിൽ ആയിഷ ഇരുന്നത്. കുന്നുമ്മലിൽ എത്തിയപ്പോൾ യുവതി മാല പൊട്ടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ ആയിഷ ബഹളം വയ്ക്കുകയും ഡ്രൈവർ ബസ് നിർത്തുകയുമായിരുന്നു.
3 പവൻ തൂക്കം വരുന്നതാണ് മാല. ഇവർക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.