കേരളം

kerala

ETV Bharat / state

യുവതി പൊള്ളലേറ്റ നിലയില്‍ - burned

80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി  പൊള്ളലേറ്റു  നിലമ്പൂര്‍  woman  burned  nilamboor
യുവതി പൊള്ളലേറ്റ നിലയില്‍

By

Published : Jun 10, 2020, 12:42 AM IST

Updated : Jun 10, 2020, 4:49 AM IST

മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിക്ക് പൊള്ളലേറ്റ നിലയില്‍. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃക്കലങ്ങോട് എളങ്കൂര്‍ നിരന്നപറമ്പില്‍ കോണ്ടോട് രാമന്‍-സുമതി ദമ്പതികളുടെ മകള്‍ സുധീഷ (22) ആണ് തീപൊള്ളലേറ്റത്.

യുവതി പൊള്ളലേറ്റ നിലയില്‍

സുധീഷയുടെ തറവാട്ടുവീട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു വര്‍ഷം മുന്‍പ് ഇരുവേറ്റി സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. സുധീഷ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വിവാഹം നീണ്ടതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

Last Updated : Jun 10, 2020, 4:49 AM IST

ABOUT THE AUTHOR

...view details