കേരളം

kerala

ETV Bharat / state

നിലമ്പൂർ മുണ്ടേരി ആദിവാസി ഊരുകൾക്ക് ഭക്ഷ്യ വസ്‌തുകളെത്തിച്ച് വൈറ്റ് ഗാർഡ് ടീം - മുണ്ടേരി

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ഭക്ഷ്യ വസ്‌തുകളെത്തിച്ചത്.

മലപ്പുറം  നിലമ്പൂർ  മുണ്ടേരി  munderi-tribal-villages
നിലമ്പൂർ മുണ്ടേരി ആദിവാസി ഊരുകൾക്ക് ഭക്ഷ്യ വസ്‌തുകളെത്തിച്ച് വൈറ്റ് ഗാർഡ് ടീം

By

Published : Aug 7, 2020, 4:36 AM IST

മലപ്പുറം: നിലമ്പൂർ മുണ്ടേരി വിത്തു ഫാമിനകത്തു ഒറ്റപെട്ടു പോയ ആദിവാസി ഊരുകളായ ഇരുട്ട് കുത്തി വാണിയാമ്പുഴ തരിപ്പപൂട്ടി എന്നി കോളനികളിൽ ഉള്ളവർക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരം വൈറ്റ് ഗാർഡ് നിലമ്പുർ മണ്ഡലം, മലപ്പുറം മുനിസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിൽ അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും നൽകി.

നിലമ്പൂർ മുണ്ടേരി ആദിവാസി ഊരുകൾക്ക് ഭക്ഷ്യ വസ്‌തുകളെത്തിച്ച് വൈറ്റ് ഗാർഡ് ടീം
കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ ഇവിടെ ഉള്ള തൂക്കുപാലം ഒലിച്ചു പോയതിനെ തുടർന്നു ഈ കോളനികൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് മുനവ്വറലി തങ്ങളെ കോളനിയിൽ നിന്നും വിളിച്ചു സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഓൺലൈൻ പഠനത്തിനായി ടീവിയും സോളാർ വൈദ്യുതിയും ഈ കോളനിയിലേക്ക് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ നൽകിയിരുന്നു. പ്രദേശത്തു കനത്ത മഴ തുടരുകയാണ്.

ABOUT THE AUTHOR

...view details