കേരളം

kerala

ETV Bharat / state

വെസ്റ്റ് നൈല്‍ പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട അശുദ്ധ ജലത്തില്‍ വളരുന്ന കൊതുകുകളാണ് രോഗം പരത്തുക. അതിനാല്‍ കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്.

By

Published : Mar 18, 2019, 2:04 AM IST

വെസ്റ്റ് നൈല്‍ പനി

മലപ്പുറം ജില്ലയിൽ വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കർശന ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട അശുദ്ധ ജലത്തില്‍ വളരുന്ന കൊതുകുകളാണ് രോഗംപരത്തുന്നത്. രോഗത്തിന് പ്രത്യേക ചികിത്സയോ, വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ കൊതുക നിര്‍മാര്‍ജ്ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങളാണ് ഏക രോഗ പ്രതിരോധ മാര്‍ഗ്ഗമെന്നും അധികൃതര്‍ അറിയിച്ചു.

വെസ്റ്റ് നൈല്‍ പനി പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറല്‍ ബാധയാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗംപകരില്ല. 80 ശതമാനം വൈറസ് ബാധിതരില്‍ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. 20 ശതമാനം പേരില്‍ പനി, തലവേദന, ചര്‍ദ്ദി, തൊലിപ്പുറമെയുള്ള റാഷസ് എന്നീ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനത്തില്‍ താഴെ ആളുകളില്‍ വൈറസ് ബാധ നാഡീവ്യൂഹത്തെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ 150 രോഗികളില്‍ ഒരാള്‍ക്ക്മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാവാറുള്ളൂ.

വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് മൂടിയോ, മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കുക. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ടോയ്ലെറ്റുകളുടെ വെന്‍റ് പൈപ്പുകള്‍ക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക. ടോയ്ലെറ്റുകളുടെ സെപ്റ്റിക് ടാങ്കിന്‍റെ അരികുകളില്‍ വിടവ് ഉണ്ടെങ്കില്‍ സിമന്‍റ് ഇട്ടു അത് അടക്കുക. മലിന ജലം ശരിയായി സംസ്‌കരിക്കുക. ജലാശയങ്ങളില്‍ ഗപ്പി മത്സ്യത്തെ വളര്‍ത്തുക. ഓടകളില്‍ മലിന ജലം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details